ആര്‍ക്കും സമരം ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ട്...പക്ഷെ ജനാധിപത്യ സംവിധാനങ്ങളെ വെല്ലുവിളിച്ചുകൊണ്ടുള്ള സമരങ്ങള്‍ ആരു നടത്തിയാലും അത് പ്രോത്സാഹിപ്പിക്കരുത്. ഹസാരെക്കും, കൂട്ടര്‍ക്കും ചില രഹസ്യ അജണ്ടകള്‍ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അവരുടെ ശരീര ഭാഷയും, ശാസന രൂപേണയുള്ള പ്രസ്താവനകളും സംശയം ജനിപ്പിക്കുന്നു. ജനാധിപത്യ വ്യവസ്ഥകള്‍ക്ക് മുകളില്‍ ഒരു അധികാര കേന്ദ്രമാകാനാണ് അവര്‍ ശ്രമിക്കുന്നത്. കേന്ദ്ര സര്‍ക്കാരാണ് ആദ്യ തെറ്റുകാര്‍. കോടിക്കണക്കിനുള്ള ജനങ്ങളുടെ പ്രതിനിധികളായി ഹസാരേം കൂട്ടരേം അംഗീകരിക്കാന്‍ ആരാണ് സര്‍ക്കാരിനെ അനുവദിച്ചത് ? പറയുന്ന പിന്തുണ ഹസാരെക്കും കൂട്ടര്‍ക്കും ഉണ്ടെങ്കില്‍ അവര്‍ തിരഞ്ഞെടുപ്പിനെ നേരിടട്ടെ.
ആള്‍കൂട്ടത്തിന്റെ വിവരക്കേടുകളെ ജനാധിപത്യം എന്ന് വിളിക്കുന്നതിന്റെ അപകടം നമ്മള്‍ മനസ്സിലാക്കണം. സമരം ചെയ്യുന്നവര്‍, നിയമനിര്‍മാണ സഭകളെ വെല്ലുവിളിക്കുന്നവര്‍ ഒന്ന് മനസ്സിലാക്കണം, അങ്ങിനെ ഒന്ന് ഈ രാജ്യത്തുള്ളതുകൊണ്ടാണ് നിങ്ങളുടെ സമരാഭാസങ്ങള്‍ക്ക് തോക്കുകള്‍ മറുപടി പറയാത്തത്. മറ്റേതെങ്കിലും രാജ്യത്തായിരുന്നെങ്കില്‍ ഹസാരേം കൂട്ടരും ഇപ്പോഴേ രക്ത്തസാക്ഷികള്‍ ആയാനെ. ചൈന നമ്മുക്ക് മുന്നിലുണ്ട്. അതാരും മറക്കരുത്. പ്രതിപക്ഷം കലക്കവെള്ളത്തില്‍ ചൂണ്ടയിടാന്‍ ശ്രമിക്കുകയാണ്. സമരത്തെ പിന്തുണക്കാം. പക്ഷെ സമാരാഭാസത്തെ, രാജ്യത്തിനെ തന്നെ വെല്ലു വിളിക്കുന്നവയെ അരുത്.
അഴിമതി തുടച്ചുനീക്കപ്പെടെണ്ടാതാണ്. അതിനു തര്‍ക്കമില്ല. പക്ഷെ തെരുവില്‍ രാജ്യത്തെ, ജനാധിപത്യത്തെ വെല്ലുവിളിച്ചു കൊണ്ട് നടത്തുന്ന ആള്കൂട്ടത്തിനെ വിവരക്കേടല്ല അതിനുള്ള മാര്‍ഗം. മാധ്യമങ്ങള്‍ കുറെ കൂടി പക്വത ഈ കാര്യത്തില്‍ കാണിക്കേണ്ടിയിരിക്കുന്നു. ലോകത്ത് ഏറ്റവും അധികം പത്ര സ്വാതന്ത്ര്യം ഉള്ള രാജ്യങ്ങളിലൊന്നാണ് ഭാരതം. അതും ജാനാധിപത്യത്തിന്റെ ഗുണം. അനാവശ്യമായ പിന്തുണ ഹസാരെക്ക് നല്‍കരുത്. അതിലെ അപകടം നിങ്ങള്‍ മാധ്യമ സുഹൃത്തുക്കള്‍ മനസില്ലാക്കണം. ഒരിക്കല്‍ കൂടി പറയുന്നു, ഹസാരെയുടെ ആള്കൂട്ടമല്ല ജനാധിപത്യം