ചില പുസ്തകങ്ങൾ അങ്ങനെയാണ്, വായിച്ചു ദിവസങ്ങൾക്കു ശേഷവും മനസ്സിന്റെ കൂടൊഴിയാതെ ചിറകടിച്ചു നിൽക്കും. രണ്ടാമൂഴം, മുറിവുകൾ, കാലം, നവോഥാനത്തിന്റെ നിറമെന്ത്, മയ്യഴിപ്പുഴയുടെ തീരങ്ങളിൽ, നീർമാതളം പൂത്തകാലം, ചിദംബരസ്മരണ അങ്ങനെ ചിലത് വായിച്ചു തീരുമ്പോൾ വല്ലാതെ വിഷമം തോന്നും, ഇന്നി വായിക്കാൻ പേജുകൾ ബാക്കിയില്ലെല്ലോ എന്ന്. ആ ഗണത്തിലേക്ക് ഒരു പുസ്തകം കൂടി; 151 ദിവസംകൊണ്ട് 'INSV മാദേയി' എന്ന പായവഞ്ചിയിൽ ലോകം ചുറ്റിവന്ന നാവികൻ കമാണ്ടർ അഭിലാഷ് ടോമിയുടെ 'കടൽ ഒറ്റയ്ക്ക് ക്ഷണിച്ചപ്പോൾ'. മഹാസമുന്ദ്രങ്ങളിലെ അത്ഭുദങ്ങൾ, കാറ്റും കടലും ചേർന്നൊരുക്കിയ അപകടങ്ങൾ, ഏകാന്തതയുടെ വിസ്മയം എല്ലാം ചേർന്ന് വായിക്കുന്നവരേയും സമുദ്രങ്ങളിലേക്കു ക്ഷണിക്കുന്ന യാത്രാവിവരണം. ചുറ്റും ആർത്തലയ്ക്കുന്ന വെള്ളമുണ്ടായിട്ടും കുടി വെള്ളം എത്ര അമൂല്യമാണെന്നു ഈ യാത്ര നമ്മെ ഓർമ്മപ്പെടുത്തുന്നു. ലോകത്തെങ്ങുമുള്ള നാവികർ വച്ചുപുലർത്തുന്ന ചില വിശ്വാസങ്ങൾ ടോമി ഈ യാത്രയിൽ നമ്മുക്ക് കാണിച്ചു തരുന്നു. യാത്ര പുറപ്പെടുമ്പോൾ പാസ്പോർട്ടിൽ 'exit' സ്റ്റാമ്പ് ചെയ്ത ആതേ ഓഫീസിൽ 'entry' സ്റ്റാമ്പ് ചെയ്യാൻ ചെല്ലുന്നതിലെ കൗതുകം ടോമി രസകരമായി പറഞ്ഞു തരുന്നു. അത്യന്തം അപകടം പിടിച്ച ഏകാന്ത യാത്ര അവസാനിക്കുമ്പോൾ കരയണയുന്ന നാവികന്റെ സന്തോഷമല്ല മഹാ സമുദ്രങ്ങളോട് വിടപറയുന്ന ദുഖമാണ് അഭിലാഷ് ടോമിയെ പൊതിഞ്ഞു നിൽക്കുന്നത് !!! പുസ്തകത്തിന്റെ അവസാന പേജിലെത്തുമ്പോൾ വായനക്കാരനും ആ ദുഖം തങ്ങളുടേത് കൂടിയാണെന്ന് തിരിച്ചറിയുന്നു
Salute to Commander Abhilash Tomi Keerthichakra
Book Publisher: Manorama Books 📚 Rs. 250
Salute to Commander Abhilash Tomi Keerthichakra
Book Publisher: Manorama Books 📚 Rs. 250