പോയകാലത്തെ പ്രണയം പാമ്പ് ഉപേക്ഷിച്ച പടം പോലെയാണ്
ചെറിയ കാറ്റിലും ഇളകിയാടി അതു പണ്ട് ഒന്നിച്ച് കാറ്റുകൊള്ളാൻ നടന്നത് ഓർമിപ്പിക്കും
പോയകാലത്തെ പ്രണയം
വരണ്ടു പോയ പുഴപോലെയാണ്
നിറഞ്ഞൊഴുകിയ കാലത്തെക്കുറിച്ച് അതു എപ്പോഴും ഓർമ്മിപ്പിച്ചുകൊണ്ടിരിക്കും
പോയകാലത്തെ പ്രണയം
കൊഴിഞ്ഞു വീണ പൂവിനെപ്പോലെയാണ്
പൂത്തുലഞ്ഞു നിന്നതു
ഓർത്തു എപ്പോഴും നെടുവീർപ്പെട്ടുകൊണ്ടിരിക്കും
പോയകാലത്തെ പ്രണയം മരിച്ച കുട്ടിയുടെ കണ്ണുപോലെയാണ്
ആ ഓർമ്മ എപ്പോഴും കണ്ണുകൾ നിറയ്ക്കും
പോയകാലത്തെ പ്രണയം
മരണത്തിനു തൊട്ടുമുൻപുള്ള അവസാനത്തെ ചിരിയാണ്!