എഴുതണമെന്നുള്ളത് എന്റെ ഏറ്റവും വലിയ ആഗ്രഹമാണ്. ഞാന്‍ ജീവിതത്തില്‍ കണാനാഗ്രഹിച്ചതും, പരിചയപ്പെടാന്‍ ഇഷ്ട്ടപ്പെട്ടതും എഴുത്തുകാരെയാണ്. ഓരോ നല്ല പുസ്ത്തകം വായിച്ചു കഴിയുമ്പോഴും എനിക്കും അതുപോലെ എഴുതണമെന്നു തോന്നും. പക്ഷേ, രണ്ടു വരി പോലും എഴുതാന്‍ കഴിയാതെ നിരാശനായി പേപ്പര്‍ മടക്കുമ്പോള്‍ ഞാന്‍ മനസിലാക്കും അതെനിക്കു പറ്റിയ പണിയല്ലെന്ന്. പിന്നെ ഇവിടെ എഴുതി കൂട്ടുന്ന വിവരക്കേടുകള്‍ നിര്‍ത്തിക്കുടെ, എന്തിനാ ഭാഷയെ ഇങ്ങനെ ദ്രോഹിക്കുന്നെ എന്നൊക്കെ നിങ്ങള്‍ ചോദിച്ചേക്കാം, അതൊരു നേരംപോക്ക് മാത്രം. ക്ഷമിക്കുക.
വായിച്ച പലതും എന്റെ കണ്ണു നിറച്ചിട്ടുണ്ട് എന്നു പറയുന്നതില്‍ എനിയ്ക്കു അശേഷം നാണക്കേടില്ല. ആണുങ്ങള്‍ കരയാന്‍ പാടില്ല എന്ന വിശ്വാസക്കാരനുമ്മല്ല ഞാന്‍. അങ്ങിനെ ഒന്നിനെ കുറിച്ചാണ് പറയാന്‍ പോകുന്നത്. സൂര്യ കൃഷ്ണമൂര്‍ത്തിയെ അറിയാത്ത, അറിയില്ലെങ്കിലും അദ്ദേഹത്തിന്‍റെ പേരെങ്കിലും കേള്‍ക്കാത്ത മലയാളികള്‍ അപൂര്‍വ്വമായിരിക്കും. ലൈറ്റ് & സൗണ്ട് ഷോ മലയാളിക്ക് പരിചയപ്പെടുത്തിയ, ഒരു പാടു കലാകാരന്മാര്‍ക്ക് വേദി നല്‍കിയ, സ്വന്തം ജീവിതം തന്നെ അതിനായി മാറ്റി വച്ച വലിയ മനുഷ്യന്‍. ആ കലാസപര്യ അദ്ദേഹത്തിന് നല്‍കിയ അനുഭവങ്ങള്‍, അല്ല വേദനകള്‍ തന്നെ 'മുറിവുകള്‍' എന്ന പേരില്‍ ഡി.സി ബുക്സ് പുറത്തിറക്കിയിരിക്കുന്നു. സുകുമാര്‍ അഴിക്കോട് സര്‍ അവതാരികയില്‍ പറഞ്ഞത് പോലെ " ഞാന്‍ പത്തറുപത് കൊല്ലം
പ്രസംഗിച്ചതും, വിമര്‍ശിച്ചതുമെല്ലാം നിസാരമായെന്നു തോന്നിപ്പിക്കുന്ന ഈ കൃതി വായിക്കെണ്ടിയിരുന്നില്ല. പക്ഷേ, ഇതു വായിചില്ലായിരുന്നുവെങ്കില്‍ ജീവിതത്തിലെ ശ്രേഷ്ഠമായ ഒരനുഭവം നഷ്ട്ടമായേനെ" ഇതു വെറും വാക്കല്ലെന്നു ആദ്യ അദ്ധ്യായങ്ങള്‍ വായിക്കുമ്പോള്‍ തന്നെ നമ്മുക്ക് മനസിലാകും. കണ്ണു നിറയ്ക്കാതെ, നിറയാതെ ആ അനുഭവങ്ങളില്‍ കൂടി നമ്മുക്ക് കടന്നു പോകാന്‍ കഴിയില്ല. പെര്‍ലിന്റെ ശവത്തിനോപ്പം മഴ നനയുന്നത് കൃഷ്ണമൂര്‍ത്തി സാറല്ല നമ്മള്‍ തന്നെയാണെന്ന് നാം അറിയുന്നു. മൂന്നു നേരം ഭക്ഷണമാണ് ഏറ്റവും വലിയ സ്വപ്നമെന്നു ആദ്യ മലയാള സിനിമയിലെ നായിക പറയുമ്പോള്‍ മുറിപ്പെടുന്നത് നമ്മുടെ ഹൃദയം തന്നെയാണ്. പയ്യന്നൂരിലെ വെളിച്ചപ്പാട് ഉറഞ്ഞു തുള്ളി കണ്ണു നിറയിച്ചു കടന്നു പോയത് നമ്മുടെ മുന്നില്‍ കൂടി തന്നയല്ലേ ? മകന്റെ ജോലി ശരിയാക്കി തരണം സര്‍ എന്നു പഴയ ഗുരുനാഥന്‍ ശിഷ്യനോട് അപേക്ഷിക്കുമ്പോള്‍ പൊള്ളുന്നത് വായനക്കാരന്റെ ഹൃദയം തന്നെയാണ്. "ഒരു ചെറു പൂവില്‍ ഒതുങ്ങും അതിന്‍ ചിരി കടലിലും കൊള്ളില്ലതിന്റെ കണ്ണീര്‍" സുഗുതകുമാരി ടീച്ചര്‍ അവതാരികയില്‍ കുറിച്ച് വച്ചതു ഒരു വലിയ സത്യം.
ഞാനൊരിക്കലും ഒരു നല്ല വായനക്കാരനല്ല. വായിച്ചതും കുറവ്. പക്ഷേ, ആദ്യ വായനയില്‍ നല്ലതെന്ന് തോന്നുന്നത് ഒറ്റയിരിപ്പിനു തീര്‍ക്കാന്‍ എനിക്കിഷ്ട്ടം. പക്ഷേ 'മുറിവുകള്‍' അതു അസാധ്യമാക്കുന്നു. ഓരോ അധ്യായത്തിന്റെയും ഒടുക്കം കണ്ണീര്‍ മൂടി കാഴ്ച മറയുമ്പോള്‍ തുടര്‍ന്നു വായിക്കുന്നതെങ്ങനെ ? തങ്കമ്മയും, സ്റ്റെഫിയും, ശ്രീലങ്കന്‍ വീട്ടു ജോലിക്കാരുമൊക്കെ
കണ്ണിനു മുന്നില്‍ നിറയുമ്പോള്‍ ഹൃദയം പണി മുടക്കിയേക്കാം. സൂക്ഷിക്കുക !!!!
ക്ഷമിക്കണം. നല്ല മലയാളം പോലുമില്ലാത്ത ഞാന്‍ മലയാളത്തിലെ ഏറ്റവും നല്ല ഓര്‍മ്മക്കുറിപ്പുകളെ കുറിച്ചു (അല്ല വേദന കുറിപ്പുകളെ കുറിച്ചു) എഴുതിയതിനു. ഞാന്‍ ഉദ്ദേശിച്ചത് ഇത്രമാത്രം, ആരെങ്കിലും 'മുറിവുകള്‍' പ്രസിദ്ധീകരിച്ചത് അറിയാതെ പോയെങ്കില്‍ അവരെ ഓര്‍മ്മപ്പെടുത്തുക മാത്രം. വെറുതെ എന്തെങ്കിലും എഴുതാന്‍ വേണ്ടി എഴുതിയതല്ലിത്. സത്യം. അതു നിങ്ങള്‍ക്കു 'മുറിവുകള്‍' വായിച്ചു കഴിയുമ്പോള്‍ മനസിലാകും. നാല് പതിറ്റാണ്ടിലേറെ നടത്തിയ കലാ തപസ്യയുടെ പേരിലായിരിക്കില്ല ഒരു പക്ഷേ ഇന്നി സൂര്യാ കൃഷ്ണമൂര്‍ത്തി സാര്‍ അറിയപ്പെടുക. 'മുറിവുകള്‍' എന്ന ഈ ഓര്‍മ്മക്കുറിപ്പുകളുടെ പേരിലാകാം. വായന വികാരവും, വിശ്വാസവുമായ എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ ഇതു വായിക്കാതെ പോയാല്‍ നിങ്ങള്‍ മലയാള ഭാഷയിലെ ഏറ്റവും നല്ല അനുഭവക്കുറിപ്പുകള്‍ ആകും വായിക്കാതെ പോകുന്നത്, അനുഭവിക്കാതെ പോകുന്നത്.
കുന്നിക്കുരു തൊണ്ടയില്‍ കുരിങ്ങി മരിച്ചുപോയ മകനു പകരമായി ജനിച്ച പെണ്‍കുട്ടി വളര്‍ന്നപ്പോള്‍, വിവാഹപ്രായമെത്തിയപ്പോള്‍, സ്ത്രീധനം കൊടുക്കാന്‍ കഴിവില്ലാതെ ആ മകളും കുന്നിക്കുരു തൊണ്ടയില്‍ കുരുങ്ങി മരിച്ചിരുന്നെങ്കിലെന്നു ചിന്തിച്ചു പോകുന്ന ആ അമ്മയുടെ വേദന ഇന്നി എന്നാണു നമ്മള്‍ മനസിലാക്കുക ?
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
കുന്നിക്കുരു തൊണ്ടയില്‍ കുടുങ്ങി മരിച്ചു പോയ മകനു പകരമായി ജനിച്ച പെണ്‍കുട്ടി വളര്‍ന്നപ്പോള്‍, വിവാഹപ്രായമെത്തിയപ്പോള്‍, സ്ത്രീധനം കൊടുക്കാന്‍ കഴിവില്ലാതെ ആ മകളും കുന്നിക്കുരു തൊണ്ടയില്‍ കുടുങ്ങി മരിച്ചിരുന്നെങ്കില്‍ എന്നു ചിന്തിച്ചു പോകുന്ന ആ അമ്മയുടെ വേദന ഇന്നി എന്നാണു നമ്മള്‍ മനസിലാക്കുക ?
മറുപടിഇല്ലാതാക്കൂസൂര്യ കൃഷ്ണമൂര്‍ത്തിയുടെ അനുഭവക്കുറിപ്പുകള്‍ 'മുറിവുകള്‍' ഡി.സി ബുക്സ് പുറത്തിറക്കി..... വായിക്കാന്‍ മറക്കരുതേ...
കുറേ ഏറെ പറയാനുണ്ട് ഈ പുസ്തക പരിചയപ്പെടുത്തലിനെപ്പറ്റി.
മറുപടിഇല്ലാതാക്കൂ1. അറിയിച്ചതിന് നന്ദി. നാട്ടില്‍ പോകുമ്പോളെല്ലാം ഡി.ഡി.കയറാതെ ഞാന്‍ മടങ്ങാറില്ല. റാക്കില്‍ കാണുന്ന പുസ്തകമൊക്കെ എടുത്ത് മറിച്ച് നോക്കാറുണ്ട്. കൊള്ളാമെന്ന് തോന്നുന്നതൊക്കെ വാങ്ങും. കുറേ വായിക്കും. കുറേ വായിക്കാനായി കൊണ്ടുനടക്കും. ചിലത് ഇന്നും വായിക്കാതെ വാര്‍ദ്ധക്യകസേരയിലേക്ക് മുതല്‍ക്കൂട്ടാക്കി വെച്ചിരിക്കുന്നു. മുറിവുകള്‍ റാക്കില്‍ കണ്ടില്ലെങ്കില്‍ ചോദിച്ച് വാങ്ങാന്‍ ഈ പോസ്റ്റ് സഹായിക്കുന്നു.
2. “സൂര്യ കൃഷ്ണമൂര്‍ത്തിയെ അറിയാത്ത, അറിയില്ലെങ്കിലും അദ്ദേഹത്തിന്‍റെ പേരെങ്കിലും കേള്‍ക്കാത്ത മലയാളികള്‍ അപൂര്‍വ്വമായിരിക്കും.“ അത് ചുമ്മാ തോന്നുന്നതാ. സൂര്യ കൃഷ്ണമൂര്‍ത്തി എന്നുപറഞ്ഞാല്‍ അവരുടെ ഭര്‍ത്താവിന്റെ പേരെന്താന്ന് ആരെങ്കിലും ചോദിച്ചാല്‍ അത്ഭുതപ്പെടുകയൊന്നും വേണ്ട തെക്കൂ. എം.ടി.യേയും പി.ഭാസ്ക്കരനേയും അറിയില്ലാന്ന് പറഞ്ഞ മലയാളികളുടെ കൂടെ ജീവിച്ചിട്ടുള്ളവനാ ഞാന്‍. ആ വിഷയത്തില്‍ എനിക്ക് ചെയ്യാന്‍ പറ്റാഞ്ഞത് ഒരു കഥ രൂപത്തില്‍ പോസ്റ്റാക്കിയിട്ടുമുണ്ട്. (ലിങ്കൊന്നും പരസ്യം കൊടുക്കുന്നില്ല)
3. വലിയ കുഴപ്പമില്ലാതെ ലേഖനങ്ങള്‍ എഴുതുവാന്‍ തെക്കുവിന് ആകും. ആകില്ല എന്ന് വിചാരിക്കണ്ട. ഈ പോസ്റ്റിലെ ചില വരികളെങ്കിലും അത് ബോദ്ധ്യപ്പെടുത്തുന്നുണ്ട്.
4. വലിയ വലിയ ആള്‍ക്കാരെ പരാമര്‍ശിക്കുമ്പോള്‍ സുകുമാര്‍ അഴീക്കോട് സാറ്, കൃഷ്ണമൂര്‍ത്തി സാറ്..എന്നൊന്നും പറയേണ്ടതില്ല. വാക്കുകളിലൂടെയല്ലാതെയും ബഹുമാനം നമ്മളവര്‍ക്ക് കൊടുക്കുന്നുണ്ട്. അത് ഇനിയുള്ള എഴുത്തുകളില്‍ ശ്രദ്ധിക്കുമല്ലോ ? അല്ലെങ്കില്‍പ്പിന്നെ അഴീക്കൊട് തെക്കുവിനെ പഠിപ്പിച്ചിട്ടുള്ള അദ്ധ്യാപകനാണെങ്കില്‍ അങ്ങനെ പറയാം. അത് ന്യായം.
5. ആറ്റിക്കുറുക്കിയ പരിചയപ്പെടുത്തല്‍ ജിജ്ഞാസ കൂടുതല്‍ ഉളവാക്കുന്നു. എത്രയും പെട്ടെന്ന് നാട്ടിലെത്തണം. അടുത്ത വായന മുറിവുകള്‍ തന്നെ ആയിക്കോട്ടേ..
നന്ദി :)

please remove word verification
മറുപടിഇല്ലാതാക്കൂനന്ദി നീരു, വളരെ വിലയേറിയ അഭിപ്രായങ്ങള്‍ക്ക്, പ്രോത്സാഹിപ്പിക്കുന്നതിനു, എഴുതാന്‍ കഴിയും എന്ന തോന്നല്‍ എനിക്കു നല്‍കിയതിനു, എല്ലാത്തിനുമുപരി ഈ സൗഹൃദത്തിനു......
മറുപടിഇല്ലാതാക്കൂVaayichu....randum, ninte postum, murivukalum....randum super.....vallaathoranubhavam...sharikkum karanju poyi...thak u da....
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട്.നീ എഴുതീതില്‍ എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട പോസ്റ്റ്. ബുക്ക് വാങ്ങാന്‍ ഏട്ടനോട് പറഞ്ഞിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂസജിയില് തീര്‍ച്ചയായും ഒരു എഴുത്തുകാരനുണ്ട്...ഒന്ന് പോളിഷ് ചെയ്തു എടുത്താല്‍ മതി..ധൈര്യമായി എഴുതിത്തുടങ്ങാം.....
മറുപടിഇല്ലാതാക്കൂഒരു വലിയ സത്യം.
മറുപടിഇല്ലാതാക്കൂda
മറുപടിഇല്ലാതാക്കൂnannayii
vayanayileku swagatham cheyyunna
ee kurippu
it's good dear.........
മറുപടിഇല്ലാതാക്കൂNinne pattiyee abhpprayam illaaa pinnaa ninte bloginu coments ayaykkunnathu
മറുപടിഇല്ലാതാക്കൂതീർച്ചയായും വാങ്ങിക്കണം വായിക്കണം സത്യം പറയാം ഞാനിപ്പഴാണ് ഈ പുസ്തകത്തെപറ്റി അറിയുന്നത്, വളരെ നന്ദി, എഴുത്തും തുടരാം പരിചയപ്പെടുത്തലും തുടരാം ഭാവുകങ്ങൾ.
മറുപടിഇല്ലാതാക്കൂനന്ദി ... മുറിവുകളെ പരിചയപ്പെടുത്തിയതിനു...
മറുപടിഇല്ലാതാക്കൂപുസ്തക പരിചയത്തിനു നന്ദി.
മറുപടിഇല്ലാതാക്കൂഎഴുതാനുള്ള കഴിവുണ്ട്, തുടര്‍ന്നും എഴുതുക.
ആശംസകള്‍
നന്ദി തെക്കു (ഞാനും ഒരു തെക്കുവാണ്... താമസം കൊല്ലത്തു തന്നെ)
മറുപടിഇല്ലാതാക്കൂഉടൻ തന്നെ മുറിവുകൾ വാങ്ങും...
ഭാവുകങ്ങൾ!
തെക്കൂ..... ആദ്യം തന്നോട് സം സാരിച്ചപ്പഴേ എനിക്ക് തോന്നീതാ തന്റെ കയ്യില്‍ ഒരു വെടിക്കുള്ള മരുന്ന് ഉണ്ടെന്ന്. ഇപ്പൊ മനസ്സിലായി എന്റെ തോന്നല്‍ തെറ്റായിപ്പോയീന്ന്. ഒരു പൂരത്തിനുള്ള വെടിമരുന്ന് കയ്യില്‍ വച്ചിട്ടാണല്ലേ .........എഴുതൂ .....( ബുക്ക് ഈ നാട്ടില്‍ കിട്ടില്ല. എന്റ് നാട്ടില്‍ പോയിട്ട് വാങ്ങിവായിക്കാം )
മറുപടിഇല്ലാതാക്കൂ