2010, മാർച്ച് 7, ഞായറാഴ്‌ച

കാലം ഇങ്ങനെയും മാറാം !!!!

സുഹൃത്തിനെ അച്ഛന്‍ മരിച്ചു. പെട്ടെന്നുള്ള മരണമായിരുന്നു. കുറെ വര്‍ഷങ്ങള്‍ ഓഫീസിലും, താമസ സ്ഥലത്തുമെല്ലാം ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന സുഹൃത്തിന്റെ അച്ഛനാണ്. കഴിഞ്ഞ മാസമാണ് സുഹൃത്ത് സ്ഥലം മാറി പോയത്. പുതിയ ഓഫീസില്‍ നിന്നും ആദ്യം വിളിച്ചു പറഞ്ഞത് എന്നെയാണ്. വിളിച്ചു പറഞ്ഞ ആള്‍ വരുന്ന സമയം അറിയിക്കാമെങ്കില്‍ മരണ വീട്ടിലേക്കു ഒന്നിച്ചു പോകാമെന്ന് പറഞ്ഞു. തൊട്ടടുത്ത ജില്ലയില്‍ തന്നെയാണ് സുഹൃത്തിന്റെ വീട്. 

ഫോണ്‍ താഴെ വച്ചിട്ട് തൊട്ടടുത്തിരുന്ന ചങ്ങാതിയോട്‌ വിവരം പറഞ്ഞു. അദ്ദേഹത്തിനായിരുന്നു സുഹൃത്തുമായി കൂടുതല്‍ അടുപ്പം. പെട്ടന് മറുപടി ഉണ്ടായി " അതിനിപ്പം ഞാനെന്തു വേണം ? ഞാനൊന്ന് ഞെട്ടി. " അയ്യോ " അറിയാതെ അങ്ങിനെ ഞാന്‍ ഉറക്കെ വിളിച്ചു പോയി. ഓണത്തിനും വിഷുവിനുമൊക്കെ സുഹൃത്തിന്റെ വീട്ടിലേക്കും ക്രിസ്ത്മസിനു തിരികെയും കുടുംബ സമേതം പങ്കെടുക്കാറുള്ള 'ഫാമിലി ഫ്രെണ്ടിനോട്' അടുത്ത കാബിനില്‍ ചെന്ന് വിവരം പറഞ്ഞു. "ഉവ്വോ ?എപ്പഴായിരുന്നു ? കഷ്ട്ടം". നേരത്തെ കേട്ട മറുപടിയില്‍ നിന്നു കിട്ടിയ ഷോക്കില്‍ നിന്നു മുക്തനാകാത്തതുകൊണ്ടായിരിക്കും എന്റെ ശബ്ദ്ദം നേര്‍ത്തു പോയിരുന്നു " അല്ല നമ്മുക്ക് അവിടേം വരെയൊന്നു പോകണ്ടേ" ? മറുപടിക്ക് താമസമുണ്ടായില്ല "ഹോ എന്തിനാന്നേ ? ആരു പോകും ആ ഓണം കയറാമൂല വരെ ? " കഴിഞ്ഞ തവണ സുഹൃത്തിന്റെ വീട്ടില്‍ ഇദ്ദേഹം കുടുംബസമേദം കൊണ്ടാടിയ ഓണത്തിന്റെ ഫോട്ടോസ് ഇപ്പോഴും എന്റെ മെയില്‍ ബോക്സിലുണ്ട്. പെട്ടെന്ന് തൊട്ടടുത്ത സീറ്റില്‍ നിന്നു പ്രതീക്ഷ നല്‍കുന്ന ഒരു പ്രതികരണമുണ്ടായി " പോണം പോണം" ഒരാളെങ്കിലും ഉണ്ടായല്ലോ ഇങ്ങനെ പറയാന്‍. ഞാന്‍ അശ്വസിക്കവേ അദ്ദേഹം പറഞ്ഞു "ആ സ്ഥലത്തിനടുത്തെവിടയോ നല്ല കള്ളും, മീന്‍ പൊള്ളിച്ചതും കിട്ടുന്ന ഒരു ഷാപ്പുണ്ട്, മരണത്തിന്റെ പേരില്‍ നമ്മുക്ക് ഓഫീസില്‍ നിന്നു മുങ്ങുകയും ചെയ്യാം, ഷാപ്പില്‍ കയറീട്ട് സമയം കിട്ടുന്നെങ്കില്‍ മരണ വീട്ടിലൊന്നു പോവുകയും ചെയാം ". എനിക്കൊരു സംശയം ഞാന്‍ നില്‍ക്കുന്നത് ഭൂമിയില്‍ തന്നെ ? എങ്കില്‍ ഇതേതു കാലം ???



പിന്‍കുറുപ്പ്: രണ്ടു മരണങ്ങളുമായി ബന്ധപ്പെട്ടു ഞാന്‍ കേട്ട ഡയലോഗുകള്‍. സമയത്തിനും ,സ്ഥലത്തിനും മാത്രം മാറ്റം.

8 അഭിപ്രായങ്ങൾ:

  1. ഇവരെങ്ങനെ കൂട്ടുകാരാകും? ആ പറഞ്ഞത് തന്നെ തെറ്റ്. രണ്ടു പരിചയക്കാര്‍ എന്ന് തിരുത്താം

    മറുപടിഇല്ലാതാക്കൂ
  2. സമ്പല്‍മിത്രം ദുര്‍മിത്രം
    ആപല്‍മിത്രം സദ്‌മിത്രം

    മറുപടിഇല്ലാതാക്കൂ
  3. Hmmm

    Ithanu thircharivu!!

    (Ente malyalam work cheyyunnilla, sorry..)

    മറുപടിഇല്ലാതാക്കൂ
  4. ശരിയാണ് ഡോക്ടറെ, ഞാന്‍ ഇപ്പോഴാണ് പലതും മനസ്സിലാക്കി തുടങ്ങിയത്...ചില തിരിച്ചറുവുകള്‍ ജീവിതത്തെ തന്നെ തിരസ്ക്കരിക്കാന്‍ തോന്നിക്കത്തക്ക ക്രൂരമായത്......കുറെ നല്ല മനുഷ്യര്‍, അവരെ സഹായിച്ചില്ലെങ്കിലും, ഉപദ്രവിക്കാതിരിക്കാനുള്ള മനസ്സുകൂടി കാണിക്കാത്ത ഭൂരിപക്ഷം, എന്നിട്ട് അവര്‍ ഈ കാലത്തിനെ ഒരു പേരിട്ടു വിളിച്ചു 'കലികാലം'......കാലമെന്തു പിഴച്ചു ?

    ഭാഷ പ്രശ്നമല്ല ഡോക്ടര്‍, എന്നെ വായിക്കാനും, പിന്നെ അഭിപ്രായം രേഖപ്പെടുത്താനും മനസ്സു കാണിക്കുന്നല്ലോ...നന്ദി....

    മറുപടിഇല്ലാതാക്കൂ
  5. മറവി എന്ന അനുഗ്രഹവും ശാപവും ഒന്നിച്ചു പേറാന്‍ മനുഷ്യന്‍ !

    മറുപടിഇല്ലാതാക്കൂ