1 )
പൂരിപ്പിക്കപ്പെടാത്ത സമസ്യയാണ് ജീവിതമെന്ന്
ആല്‍ ചുവട്ടില്‍ ധ്യാനിച്ചിരുന്ന മുനി
ഇന്നലത്തെ പ്രഭാഷണത്തി-
ലരുള്‍ ചെയ്തു
കിടപ്പാടം വിട്ടു പളനിക്കുപോയ
പഴയ മുനിയാണ്ടിയെ ഓര്‍ത്തപ്പോള്‍
പുതിയ മുനി പറഞ്ഞത് ശരിയാണെന്ന് തോന്നി
നാട്ടുകാരുടെ കാണിക്കയുമെടുത്ത്
മുനി നടന്നു മറഞ്ഞു പോയത്
ഇന്നു രാവിലെയാണ് !
2 )
കീഴക്കാം തൂക്കായ മലയില്‍
നിധി ഉണ്ടെന്നറിഞ്ഞ് അവര്‍ യാത്രയായി
അവര്‍ മൂന്നു പേര്‍, അയല്‍ക്കാര്‍
മൂന്നമ്മമാര്‍ക്ക് പിറന്ന സഹോദരങ്ങള്‍
മലയില്‍നിന്നവര്‍ക്ക് മൂന്നു ദൈവങ്ങളെ കിട്ടി
ഇന്നവര്‍ നിരന്തരം യുദ്ധം ചെയ്യുന്ന മൂന്നു രാജ്യങ്ങള്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
മലയില്‍നിന്നവര്‍ക്ക് മൂന്നു ദൈവങ്ങളെ കിട്ടി
മറുപടിഇല്ലാതാക്കൂഇന്നവര് നിരന്തരം യുദ്ധം ചെയ്യുന്ന മൂന്നു രാജ്യങ്ങള്‍
നന്നായിട്ടുണ്ട്, ഭാവന വളരുന്നുണ്ട്... :) ബ്രെയിന്‍ മസ്സാജെര്‍ ഉപയോഗിക്കുന്നുണ്ടോ... ?
മറുപടിഇല്ലാതാക്കൂകൊള്ളാം തെക്കൂ...
മറുപടിഇല്ലാതാക്കൂഇനി പിടിച്ചാൽ കിട്ട്വോ!?
അത്യന്താധുനികനാവ്വോ ആൾ?