1 )
വിപ്ലവകാരി ദൈവ നിഷേധിയാകണമെന്നു അവര്‍ പറഞ്ഞു
ഞാന്‍ ദൈവത്തെ തെറി വിളിച്ചു
പൂജാമുറി പൂട്ടി മുദ്ര വച്ചു
കൊന്ത കാട്ടിലെറിഞ്ഞു
തിരകെ ചെന്നപ്പോള്‍ വിപ്ലവ വഴി ശൂന്യം
ഒരു കൂട്ടര്‍ ശരണം വിളിച്ചു മല ചവിട്ടാന്‍ പോയി
മറു കൂട്ടര്‍ വേളാങ്കണ്ണി നേര്‍ച്ചയ്ക്ക് കുട പിടിക്കാന്‍ പോയി
ഇപ്പം ദൈവത്തിനു ഞാന്‍ മാത്രം നോട്ടപ്പുള്ളി !!
2 )
പുഴയാകാനാണ് ഞാനവളോടു പറഞ്ഞത്
അവള്‍ കടലായി
എന്റെ കര തിരയെടുത്തുപോയി
പിന്നെ ഞാനവളോടു മഴയാകാന്‍ പറഞ്ഞു
മരക്കൊമ്പില്‍ കാത്തിരുന്നു
അവള്‍ ഇടിമിന്നലായി
എന്റെ കൂട് കരിഞ്ഞു പോയി
ഇപ്പോള്‍ ഞാന്‍ വീടില്ലാപക്ഷി !!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
എന്റെ കൂട് കരിഞ്ഞു പോയി
മറുപടിഇല്ലാതാക്കൂഇപ്പോള് ഞാന്‍ വീടില്ലാപക്ഷി !!
ഇപ്പം ദൈവത്തിനു ഞാന്‍ മാത്രം നോട്ടപ്പുള്ളി !!
മറുപടിഇല്ലാതാക്കൂഇഷ്ടായി ട്ടോ.
aarudayo alla, ninte thanne diarykurippukal...ha ha ha.....niankkathu thanne venam..........:)
മറുപടിഇല്ലാതാക്കൂസിമ്പിള് ബട്ട് ഗുഡ് !!
മറുപടിഇല്ലാതാക്കൂകീപ് റയ്റ്റിംഗ്
മരുന്ന് കൃത്യമായി കഴിക്കൂ ... ചെറിയ ആശ്വാസം കിട്ടും ... !!!! :)
മറുപടിഇല്ലാതാക്കൂകൊള്ളാം തെക്കു!
മറുപടിഇല്ലാതാക്കൂaarude diary aanith ?
മറുപടിഇല്ലാതാക്കൂnallath ...
really good one....few lines but meaningful....
മറുപടിഇല്ലാതാക്കൂനന്നായി തെക്കു, എഴുത്ത് തുടരൂ
മറുപടിഇല്ലാതാക്കൂതെക്കു, നീ ആളുകൊള്ളാമല്ലോ ഇനിയും എഴുതു
മറുപടിഇല്ലാതാക്കൂ