അസാദ്ധ്യം എന്ന വാക്കിനെ 820 മീറ്ററിന്റെ തലയെടുപ്പില്‍ ദുബായ് വീണ്ടും വെല്ലുവിളിക്കുന്നു. 'ബുര്‍ജ് ദുബായ്' ഉയരങ്ങളിലേക്ക് പോയപ്പോള്‍ നൂറുകണക്കിന് മലയാളികളും അതില്‍ പങ്കാളികളായി, ഡ്രൈവര്‍ മുതല്‍ എഞ്ചിനീയര്‍ വരെ. ചാന്നലുകള്‍ അതില്‍ പലരുമായുമുള്ള ഇന്റര്‍വ്യൂ തത്സമയം കാണിച്ചു. നല്ല മലയാളത്തില്‍ അവര്‍ സംസാരിക്കുന്നത് കേട്ട് ഒരു മലയാളി എന്ന നിലയില്‍ ടീവിയിടെ മുന്നിലിരുന്നു ഞാനും അഭിമാനം കൊണ്ടു.ഒരു മിന്നുട്ടിനുള്ളില്‍ മുകളിലെത്താവുന്ന ലിഫ്റ്റിനെ കുറിച്ച്, ഇന്നിയും വെളിപ്പെടുത്താനിരിക്കുന്ന അത്ഭുതത്തെ കുറിച്ച്, നിര്‍മ്മാണത്തിനുപയോഗിച്ച മേട്ടീര്യല്സിന്റെ അളവിനെ കുറിച്ചൊക്കെ ചാന്നലിന്റെ റിപ്പോര്‍ട്ടര്‍ മനോഹരമായി പറഞ്ഞു തന്നു. asianetinte ന്യൂസ് ടീമിന് നന്ദി. അബു ദാബിയിലെ റൂമിലിരുന്നു എല്ലാം കാണുമ്പോള്‍, കേള്‍ക്കുമ്പോള്‍ നമ്മുടെ സ്വന്തം കേരളം, അവിടെ നമ്മള്‍ വര്‍ഷങ്ങളായി സ്വപ്നം കാണുന്ന ഒരു പറ്റം 'ബുര്‍ജ് ദുബായ്' കള്‍ മനസ്സില്‍ കൂടി കടന്നു പോയി (നീ അല്ലേല്ലും ആവശ്യമില്ലാത്താതെ മനസ്സില്‍ കൂടി കടത്തി വിടുള്ളൂ എന്നു പറയരുത് ). എക്സ്പ്രസ്സ് ഹൈവേ, സ്മാര്‍ട്ട് സിറ്റി (അതിപ്പം ഒട്ടും സ്മാര്‍ട്ടല്ലെന്നു തോന്നുന്നു !!!!!), കൊച്ചി മെട്രോ ട്രെയിന്‍, വിഴിഞ്ഞം തുറമുഖം......തൊണ്ണൂറുകളുടെ അവസാനം നമ്മള്‍ ആലോചിച്ചു തുടങ്ങിയ അതിവേഗ പാത മുതല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പറയാന്‍ തുടങ്ങിയ 'സ്മാര്‍ട്ട് സിറ്റി' വരെ, മലയാളി കണ്ട ഏറ്റവും സ്മാര്‍ട്ടായ സ്വപ്നം ചരടുപോട്ടിയ പട്ടമായി.......വര്‍ഷങ്ങള്‍ എത്ര ബൈ ബൈ പറഞ്ഞു കടന്നു പോയി.......ചാന്നലിന്റെ മേശപ്പുറത്തും, ഫൈവ് സ്റ്റാര്‍ ഹോട്ടലിന്റെ സുഖ ശീതളിമയിലും എത്ര ചര്‍ച്ചകള്‍.......പോര്‍ വിളികള്‍......എത്ത്ര മുഖ്യമന്ത്രിമാര്‍, സാധാ മന്ത്രിമാര്‍........ഇല്ല ഭാഗ്യത്തിന് ഇതുവരെയും ഒന്നും സംഭവിച്ചിട്ടില്ല.........ഒന്നും സംഭവിച്ചിട്ടില്ല എന്നു പറയരുത്.....കൊച്ചി ഒരു കൊച്ചു ദുബായ് ആകുമെന്ന് പറഞ്ഞു ചതുപ്പും ,കാടും നികത്തി ഫ്ലാറ്റ് പണിഞ്ഞവര്‍ കുറെ കാശുണ്ടാക്കി (അവരെല്ലാം ഇപ്പം ഗുരുവായൂര്‍ക്ക് വച്ച് പിടിച്ചിട്ടുണ്ട്, ഗുരുവായൂരപ്പനല്ലേ ഇപ്പം മാര്‍ക്കറ്റ്)......ഫ്ലാറ്റ് വാങ്ങി കൂടിയ വിലക്ക് വില്ക്കാമെന്നു കരുതി മനകോട്ട കെട്ടിയവര്‍ മാനത്തേക്ക് നോക്കി ഇരിക്കുന്നു, "എന്റെ നമ്പര്‍ വരും" ? .......എക്സ്പ്രസ് ഹൈവേ വന്നാല്‍ റോഡിനു ഇരുവശവുമുള്ള കാമുകീ കാമുകന്മാര്‍ എങ്ങിനെ പ്രണയിക്കുമെന്ന് വിലപിച്ച കവി നവ പ്രണയിനികളുടെ കയ്യടി നേടി....അല്ലേലും പ്രേമിക്കുമ്പോള്‍ കണ്ണു കാണില്ലെല്ലോ, കേള്‍വിക്കും തകരാറു വരും......ജര്‍മന്‍ സായിപ്പ് ഓണ്‍ലൈന്‍ വഴി പരിചയ പെട്ട കോട്ടയം കാരി പെണ്‍കുട്ടിയെ കെട്ടിയ കഥ നമ്മുക്ക് മറക്കാം...പറഞ്ഞത് നമ്മുടെ കവി അല്ലെ !!!!!!!..........കൊച്ചിയില്‍ മെട്രോ ലാഭാത്തിലാകില്ലെന്നു പ്രവചിച്ചു അനുമതി നിഷേധിച്ച കേന്ദ്ര മന്ത്രിക്കു നന്ദി. 'ലോ ഫ്ലോര്‍' (ഏതു വശത്തു എറിഞ്ഞാലും ചില്ല് പൊട്ടുന്ന ഒരു വണ്ടി സമരക്കാരുടെ ജോലി ഭാരം കുറച്ചു, ഇന്നി അതിന്റെ കാര്യം അവര്‍ നോക്കി കൊള്ളും) ബസ്സുകള്‍ 'ഞാന്‍ ഓട്ടിക്കും അല്ല ഞാന്‍ ഓട്ടിക്കും' എന്നു പറഞ്ഞു അടി ഇട്ടു മാസങ്ങളോളം കട്ട പുറത്തു വച്ചവര്‍ ഇന്നി ട്രെയിന്‍ വന്നിരുന്നെങ്കില്‍ എന്തോക്ക ചെയ്തേനെ....ഭാഗ്യം അണ്ണാ ഭാഗ്യം....ഒരടി ഒഴിവായി, വിഴിഞ്ഞം തുറമുഖ പദ്ധതി അഴിക്കാന്‍ വയാത്ത കുരുക്കായി സര്‍ക്കാരിനെ പദപ്രശ്നം കളിപ്പിക്കുന്നു..........
എണ്ണപ്പാടങ്ങള്‍ സമൃദ്ധി വിളയിക്കുന്ന ഒരു നാട്ടില്‍ ഇരുന്നു കൊണ്ട് വിവരക്കേട് പറയരുതെന്ന് എന്നെ തെറി പറയരുത്........വമ്പന്‍ പ്രോജെക്റ്റുകള്‍ മറക്കാം......വളരെ ചെറിയ മുതല്‍ മുടക്കുള്ള റോഡുകള്‍ എങ്കിലും മരണക്കെണി ആകാതിരിക്കാനുള്ള ബാധ്യത നമ്മുടെ സര്‍ക്കാരുകള്‍ക്കില്ലേ ??? ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു....തെറ്റെങ്കില്‍ ക്ഷമിക്കുക......ദിവസവും എത്ര ജീവനുകള്‍, എത്രയോ കുടുംബങ്ങളുടെ പ്രതീക്ഷകള്‍, സ്വപ്‌നങ്ങള്‍ നമ്മുടെ റോഡിലെ കുഴികളില്‍ തലതല്ലി വീണവസാനിക്കുന്നു.......പൊട്ടിക്കാന്‍ കരുതി വച്ചതെല്ലാം നനഞ്ഞ പടക്കങ്ങളായി പോയ പ്രിയ പെട്ട മുഖ്യമന്ത്രി, അടുത്ത തവണ എനിക്ക് 'ദീപാവലി' എന്നു സ്വപ്നം കണ്ടുറങ്ങുന്ന പ്രിയ പെട്ട പ്രതിപക്ഷ നേതാവേ, ഈ ചെറിയ റോഡുകള്‍ എങ്കിലും ???? കുഴികളില്ലാത്ത റോഡും,(കുഴിയില്ലെങ്കില്‍ പിന്നെ എന്തോന്ന് അണ്ണാ), നല്ല കുടി വെള്ളവും, (കാശു കൊടുത്താല്‍ നല്ല ഒന്നാന്തരം മിനറല്‍ വാട്ടര്‍ കടേല്‍ കിട്ടും, അത് വാങ്ങി കുടിക്കടെ) കുറഞ്ഞ ചിലവില്‍ മക്കള്‍ക്ക് നല്ല വിദ്യഭ്യാസവും,(സ്വാശ്രയ കോളേജിനെ പൂട്ടിക്കാനുള്ള പരിപാടിയാണല്ലേ ? വേല മനസിലിരിക്കട്ടെ മോനെ, കാശുള്ളവന്‍ പഠിച്ചാല്‍ മതി) പനി വന്നാല്‍ ബില്ല് കാണുമ്പോള്‍ അറ്റാക്ക് വരാത്ത ചികിത്സയും, (നീയൊക്കെ ജീവിച്ചിരുന്നിട്ടും കാര്യമൊന്നുമില്ല, കാശുണ്ടോ ?), കൊട്ടേഷന്‍ ടീമുകളെ പേടിക്കാതെ വഴി നടക്കാനുള്ള സ്വാതന്ത്ര്യവും,(അയ്യോ ഞാനൊന്നും പറഞ്ഞില്ലേ. അണ്ണാ കാലു തല്ലി ഓടിക്കരുത്, ഞാനൊരു പാവമാണ്) അങിനെ വളരെ ചെറിയ സ്വപ്നങ്ങളെ ഉള്ളു ഭൂരിപക്ഷം വരുന്ന സാധാരണ മലയാളിക്ക്......അതെങ്കിലും കഴിയണ്ടേ നമ്മുടെ സര്‍ക്കാരുകള്‍ക്ക് ??? അതിനുള്ള വരുമാനമില്ലേ നമ്മുടെ സര്‍ക്കാരിനു ??? സാധാരണക്കാരന്‍ വോട്ട് ചെയ്‌താല്‍ പോരെ ജീവിക്കാനാരാ പറഞ്ഞതെന്ന് മറു ചോദ്യം നേതാക്കള്‍ ചോദിച്ചാല്‍ ക്ഷമിക്കണം എന്റെ കയില്‍ ഉത്തരമില്ല.( പണ്ട് പരീക്ഷക്കിരിക്കുമ്പോഴും ഈ അസുഖം എന്നെ കുഴക്കീട്ടുണ്ട്, ഉത്തരമില്ലായ്മ്മ) എ.കെ.ആന്റണിയും, വി.എസ്സും നല്ലവരാണെന്നു, അഴിമതിക്കാരല്ലെന്നു, എന്തൊക്കയോ നല്ല കാര്യങ്ങള്‍ ചെയണമെന്നു മനസുള്ള നേതാക്കളെന്ന് വിശ്വസിക്കുന്ന ധാരാളം മലയാളികളുണ്ട്.....പക്ഷെ അവരെ രണ്ടിനെയും തോല്‍പ്പിച്ചു കളഞ്ഞത് സ്വന്തം പാര്‍ട്ടിയിലെ ഒളിഞ്ഞും തെളിഞ്ഞുമുള്ള യുദ്ധങ്ങളെന്നത് വര്‍ത്തമാന കാല ദുര്യോഗം.....മരിച്ചു നരകത്തില്‍-എനിക്കുറപ്പാണ് അങ്ങിനെ ഒരു ലോകമുന്ടെങ്കില്‍ നമ്മുടെ നേതാക്കളെല്ലാം അവിടെ തന്നെ എത്തും- നിങളെ കാത്തു ജീവിച്ചു കൊതിതീരും മുന്‍പേ റോഡുകളിലെ കുഴികളില്‍ തലതല്ലി വീണു പൊലിഞ്ഞു പോയവര്‍ സ്വര്‍ഗത്തില്‍ നിന്നു വരും, പകരം ചോദിക്കാന്‍......അവിശ്വാസി എങ്കിലും എന്റെ ഏറ്റവും വല്യ വിശ്വാസമാനത്....ബുര്‍ജ് ദുബായ് വീണ്ടും ആ പഴയ നാട്ടിന്‍പുറത്തുകാരന്‍ കുട്ടിയെ അത്ഭുദപ്പെടുത്തുന്നു........
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ഒക്കെ ശരിയാകും. അങ്ങനൊരു പ്രതീക്ഷയുമായാണ് ഞാനിപ്പോള്‍ മുന്നോട്ട് പോകുന്നത്. ഈ നാട് ശരിയാകില്ല എന്ന് പലവട്ടം പറഞ്ഞിരുന്നത് നിര്‍ത്തി.
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂ2010-il nallathenthenkilum sabhavikkumennu nammukk pratheekshikkaam.pazhya vattinte baaki ippozhum kayilundalle!!!!!innyum ezhuthuka.ennaale nee pazhaya saji aaku.njagal ippozhum parayaarund ninte pazhya college speechukale kurichu.....
മറുപടിഇല്ലാതാക്കൂpazhya vattinte baakki ippozhumundalle!!!!chumma paranjathaa.nannaayittund.innyum ezhuthuka.enkile nee pazhaya saji aaku..collegile ninte speechine kurichokke njangal ippozhum parayaarund.kooduthal ezhuthuka.
മറുപടിഇല്ലാതാക്കൂതൊഴിലില്ലാഴ്മ ഇപ്പോ ഏതയാലും കേരളത്തിലില്ല.
മറുപടിഇല്ലാതാക്കൂഅതാണല്ലൊ അന്യ സംസ്ഥാനക്കാര്‍ ഇത്രയതികം ഇവിടെ പണിയെടുക്കുന്നത് .
എല്ലാം മുടക്കാന്‍ പറ്റിയ കുറെ വിവരം കെട്ടവന്‍മാര്‍ കൂടി ഇല്ലാതാകണം .
rashtreeyakkare mathram thettu parayunnathil karyamilla mashe...motham currupted aaya oru samoohathil kurachu rashtreeyakkar mathram neethiman maarakanamennu parayunnathil enthanartham?
മറുപടിഇല്ലാതാക്കൂmanushyayussil ettavum prathikarana sheshi prakadippikkunna yawwana kalathe onninum kollathathakki theertha oru rashtreeya pravarthanam nammude nattil samarthamayi nadannittundu.avar athil vijayichathinde parinitha falamaanu innu nammal samastha meghalakalilum kaanunna apachayam.
ninnay patti kadikkan odichathinu shesham orupadu mattam kanunnudayirunnu. atu eganay or samrabathil vannu cherum annu karuthiyilla
മറുപടിഇല്ലാതാക്കൂpinnay :- anuvadhamilatay KULUS nday photo ettathinu kulusinday DADY ninkku neray kesu kodukkum annu parajittuundu. nananna sakshi.
venamengili malabar palace el oru anuranjana charcha nadatham
PUTHIYA SAMRABHATTHINU DEAR SAJI TANINNU AASHAMSAKAL
മറുപടിഇല്ലാതാക്കൂMr. It,
മറുപടിഇല്ലാതാക്കൂkulusinte photo kodukkan kulus anumathi thannittund....kuttide dadyaaya binukumar gopinathanumaayi oru anuranjanavumilla....kulusine kondu thallikkumennu paranjekku...nigalkkum kittum pang....jaagrathai!!!!!
saji
മറുപടിഇല്ലാതാക്കൂnalla nireekshanamgal