2010, ജനുവരി 9, ശനിയാഴ്‌ച
'ജ്യോതി ബസുവും കുറെ ക്യാമറാ കണ്ണുകളും'
രണ്ടു പതിറ്റാണ്ടിലേറെ (June 21, 1977 to November 6, 2000) ബംഗാളിന്റെ മുഖ്യമന്ത്രി, ജീവിച്ചിരിക്കുന്ന ഏറ്റവും തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ്, പാര്‍ട്ടിയുടെ 'ചരിത്ത്രപരമായ മണ്ടത്തരം' ഇല്ലായിരുന്നെങ്കില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ആകേണ്ടിയിരുന്ന ആദ്യ കമ്മ്യൂണിസ്റ്റ്, അങ്ങിനെ വിശേഷണങ്ങള്‍ ഒരുപാടാണ് ജ്യോതി ബസുവിന്. ഇരുപത്തിനാലു വര്‍ഷം മുഖ്യമന്ത്രി ആയിരിക്കുക എന്നത് വര്‍ത്തമാന ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ ആവര്‍ത്തിക്കാന്‍ സാധ്യത ഇല്ലാത്ത ഒരത്ഭുതമായിരിക്കാം.കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയുടെ അതീവ തീവ്ര പരിചരണ വിഭാഗത്തില്‍ (ICCU) മരണത്തോട് പോരാടുന്ന ബസുവിനെ കുറിച്ചുള്ള വാര്‍ത്തകള്‍ ഇന്ത്യന്‍ ജനതയ്ക്ക് താല്പ്പര്യമുള്ളത് തന്നെയാണ്. നമ്മുടെ ദേശീയ മാധ്യമങ്ങള്‍ അതു 'മത്സര' ബുദ്ധിയോടെ ജനങ്ങളിലെത്തിക്കുകയും ചെയുന്നു. ആ മത്സര ബുദ്ധി മാധ്യമ മര്യാദയുടെ, മനുഷ്യത്ത്വത്തിന്റെ എല്ലാ അതിര്‍വരമ്പുകളും കടന്നു പോകുന്നില്ലേ എന്നൊരു സംശയം. സംശയമല്ല, യാഥാര്‍ത്ത്യം. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ അബോധാവസ്ത്തയില്‍ മയങ്ങുന്ന ബസു, തുടരെ മിന്നുന്ന നൂറുകണക്കിന് ക്യാമറാ ഫ്ലാഷുകള്‍, വീഡിയോ ക്യാമറകള്‍, അദ്ദേഹത്തിന്റെ കിടക്കയ്ക്ക് ചുറ്റും കൂടി നില്‍ക്കുന്ന ആശുപത്ത്രി ജീവനക്കാരും സന്ദര്‍ശകരും, അങിനെ ഒരു പിടി ദൃശ്യങ്ങള്‍ ഒരു ന്യൂസ് ചാന്നാല്‍ ലൈവ് ആയി കാണിച്ചു കൊണ്ടിരുന്നു. ഇതെന്തു മാധ്യമ ധര്‍മ്മമാണ്. അതവിടെ നില്‍ക്കട്ടെ, 96-ആം വയസിലേക്ക് കടക്കുന്ന അദ്ദേഹം അല്‍പ്പം മനുഷ്യത്ത്വം എങ്കിലും അര്‍ഹിക്കുന്നില്ലേ ? നമ്മുടെ അച്ഛനോ, പ്രീയപ്പെട്ടവരോ ഇങനെ ഒരവസ്ഥയിലെങ്കില്‍ നമ്മുടെ മാനസികനില ഒന്നാലോചിച്ചു നോക്കു ? 'aging is a sin' എന്ന മന്ത്രമുരുവിടുന്ന, പ്രായമായ കാരണവന്മാര്‍ക്ക് തെരുവിലേക്കോ, വൃദ്ദ സദനത്തിലേക്കോ വഴി കാട്ടുന്ന പുതു തലമുറയെ കുറിച്ചല്ല (അവര്‍ ന്യുന പക്ഷമാണെന്നു വിശ്വസിക്കാനാണു എനിക്കിഷ്ട്ടം), 'ഞാന്‍' എന്ന അഹംഭാവം തന്നെ അച്ഛനമ്മമാരുടെ ദാനമെന്നു വിശ്വസിക്കുന്ന ഒരു നല്ല തലമുറയെ കുറിച്ചാണ് പറഞ്ഞത്.
രോഗ വിവരങ്ങള്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ വഴി അപ്പപ്പോള്‍ ലഭിക്കുന്നുണ്ടായിരുന്നില്ലേ ? കൂടുതല്‍ വിവരങ്ങള്‍ ആവശ്യമുള്ള മാധ്യമ സുഹൃത്തുക്കള്‍ക്ക് ആശുപത്രി അധികൃതരോട് ചോദിച്ചു മനസിലാക്കമായിരുന്നില്ലേ ? ഒരു രോഗിക്ക് നല്‍കേണ്ടിയിരുന്ന, കിട്ടേണ്ടിയിരുന്ന പ്രാഥമികമായ 'അവകാശങ്ങള്‍' പോലും ആ 'കമ്മ്യൂണിസ്റ്റ്' നേതാവിന് നിഷേധിച്ചത് എന്തു മാധ്യമ മര്യാദയുടെ പേരിലാണ് ? പ്രായത്തിന്റെ പരിഗണന പോലും എന്തേ അദ്ദേഹത്തിനു നല്‍കാതെ പോയി ? ഈ നിരിക്ഷണങ്ങള്‍ എന്നെ 'മാധ്യമ വിരുദ്ധരുടെ' കൂട്ടായ്മ്മയിലെ പുതിയ മുഖമാക്കരുത്. 'ബോംബെ പോലൊരു മഹാ നഗരത്തില്‍ നിങളുടെ അനുജനോ, ബന്ധു ജനങ്ങളോ നഷ്ട്ടപ്പെട്ടാല്‍ അവിടെ നിങ്ങളെ സഹായിക്കാന്‍ മാധ്യമങ്ങള്‍ ആവശ്യമാണെന്ന' ഒ.വി.വിജയന്‍ വര്‍ഷങ്ങള്‍ക്കു മുമ്പെഴുതിയതിന്റെ മാധ്യമ പക്ഷം ചേര്‍ന്നു നില്‍ക്കാന്‍ ഇഷ്ട്ടപ്പെടുന്നവനാണ് ഞാന്‍. ലോകത്തിലെവിടെയും മനുഷ്യാവകാശങ്ങള്‍ അധികാരികളുടെ, അക്രമികളുടെ തോക്കിന്‍ തുമ്പില്‍ വേട്ടയാടപ്പെടുമ്പോള്‍, കറന്‍സിയുടെ ധാരളിത്തമില്ലാത്തവന് നീതി നിഷേധിക്കപ്പെടുമ്പോള്‍, ഒരു മതത്തില്‍ വിശ്വസിച്ചതിന്റെ പേരില്‍ ജീവിതം കത്തിക്കിരയാകുമ്പോള്‍, പെണ്ണായി പോയതിന്റെ പേരില്‍ വില്‍പ്പന ചരക്കാകുമ്പോള്‍,പിന്നെ എവിടെയൊക്കെ വേദനിക്കുന്നവന്റെ കണ്ണീര്‍ വീഴുന്നോ അവിടെ എല്ലാം പ്രതിഷേധത്തിന്റെ, പ്രതികരണത്തിന്റെ ശബ്ദ്ദമാകുന്ന മാധ്യമങ്ങളുടെ ജനപക്ഷം ഈ കാലത്തിന്റെ അവസാന പ്രതീക്ഷയാണെന്നു വിശ്വസിക്കുന്നവനാണ് ഞാന്‍. അടിയന്തരാവസ്ഥയുടെ ധാര്‍ഷ്ട്ട്യം ഇവിടെ ആവര്‍ത്തിക്കതിരിക്കുന്നതും, അധികാരത്തിന്റെയും,ഗുണ്ടായിസത്തിന്റെയും ബലത്തില്‍ പാര്‍ട്ടി സെക്രട്ടറി കോടതിയും, ജനത്തെയും വെല്ലുവിളിച്ചപ്പോള്‍ ലോക് സഭാ തിരഞ്ഞെടുപ്പില്‍ അതിനു ശക്ത്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞതും നമ്മുക്കിവിടെ ശക്തമായ ഒരു മാധ്യമ കൂട്ടായ്മ്മ നില നില്‍ക്കുന്നത് കൊണ്ടാണ്. പക്ഷേ അതിന്റെ പേരില്‍, കൊല്‍ക്കത്തയിലെ ആശുപത്രി കിടക്കയില്‍, അബോധാവസ്ത്തയില്‍ മയങ്ങുന്ന ഒരു പാവം രോഗിക്ക് ചുറ്റും നിങള്‍ കാണിച്ചു കൂട്ടുന്ന ക്യാമറാ കസര്‍ത്തിനെ ന്യായീകരിക്കാന്‍ എനിയ്ക്കു കഴിയുന്നില്ല.........തന്റെ രോഗിക്ക് ചുറ്റും ഉത്സവ കാഴ്ച്ചകള്‍ക്കനുമതി നല്‍കിയ ഡോക്ട്ടര്‍, അവിടെ നിങ്ങളായിരുന്നില്ലേ ഒന്നാം പ്രതി............?
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
മാദ്ധ്യമങ്ങള്‍ക്ക് എല്ലാം ആഘോഷമാണെന്ന് അറീല്ലേ മാഷേ ?
മറുപടിഇല്ലാതാക്കൂമാധ്യമങ്ങളെ പറ്റി സജിക്ക് ഒരു ചുക്കും അറിയില്ല...
മറുപടിഇല്ലാതാക്കൂmediasine maathram kuttam paranjittu karyamundo saji. avarkkum business thalpparyangal ille ? choodode kittunnath vizhugaanirikkunavare thripthi peduthande ? nannaayittund.....kooduthal ezhuthuka....
മറുപടിഇല്ലാതാക്കൂpandu pathrapravarthanam padikkaan irageettu thirichu porunnathine nashtta bodham ippam thonnunno ?? ninakku thonnunnillenkilum njagalkku thonnunnu.enikkippozhum manasilaakaathath nee egine gulfil ethi ennathaanu!!!!!
മറുപടിഇല്ലാതാക്കൂലാല്സലാം സഖാവേ..........
മറുപടിഇല്ലാതാക്കൂ